തിരുവനന്തപുരം: െതാഴിലാളിപ്രശ്നങ്ങൾ ഉന്നയിച്ച് സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരെൻറ നേതൃത്വത്തിൽ െഎ.എൻ.ടി.യു.സി നടത്തിയ സമരപ്രഖ്യാപന വാഹന പ്രചാരണ ജാഥ സമാപിച്ചു. ഗാന്ധി പാർക്കിൽ ചേർന്ന സമാപനസമ്മേളനം െഎ.എൻ.ടി.യു.സി ദേശീയ പ്രസിഡൻറ് ഡോ. ജി. സജ്ജീവ് റെഡ്ഡി ഉദ്ഘാടനം െചയ്തു. സമ്മേളനം ഉദ്ഘാടനം െചയ്യേണ്ടിയിരുന്ന എ.കെ. ആൻറണി അസൗകര്യം കാരണം പെങ്കടുക്കാതിരുന്നതിനാൽ ടെലിഫോണിലൂടെ സന്ദേശം നൽകി. തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കണമെന്ന കോടതിവിധി നടപ്പാക്കുക, മിനിമംകൂലി പ്രതിദിനം 600 രൂപയായി നിശ്ചയിക്കുക, പ്രതിമാസ പെൻഷൻ 5,000 രൂപയാക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രതിവർഷം 200 തൊഴിൽദിനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടന്നത്. 16 ദിവസം മുമ്പ് കാസർകോട് നിന്നാരംഭിച്ച ജാഥ മുഴുവൻ ജില്ലകളും സന്ദർശിച്ചശേഷമാണ് തലസ്ഥാനത്ത് സമാപിച്ചത്. വി.ജെ. ജോസഫ്, പാലോട് രവി, കെ. സുരേന്ദ്രൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, െഎ.എൻ.ടി.യു.സി യുവജന വിഭാഗം ജന.സെക്രട്ടറി ഗോകുൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.