ഹാദിയയുടെ വീട്ടുതടങ്കല്‍: കേരള സര്‍ക്കാര്‍ ഇടപെടണം ^ഹമീദ് വാണിയമ്പലം

ഹാദിയയുടെ വീട്ടുതടങ്കല്‍: കേരള സര്‍ക്കാര്‍ ഇടപെടണം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം : ഹാദിയയെ പിതാവി​െൻറ സംരക്ഷണയില്‍ വിട്ടയച്ച കോടതി വിധിയുടെ മറവില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. 25 വയസ്സുള്ള സ്വയം പ്രാപ്തിയുള്ള സ്ത്രീയെ അവരുടെ എല്ലാ പൗരാവകാശങ്ങളും തടഞ്ഞ് തടങ്കലിലാക്കിയിരിക്കുന്നത് ഏതു നീതിയുടെ അടിസ്ഥാനത്തിലാണ്? ഇതേ പ്രായത്തിെല പുരുഷനാണെങ്കില്‍ ഇത്തരത്തില്‍ വീട്ടില്‍ പൂട്ടിയിടുമോ? കടുത്ത സ്ത്രീവിരുദ്ധത കൂടിയാണ് ഇതു വ്യക്തമാക്കുന്നത്. ഹാദിയ ബി.എച്ച്.എം.എസ് ബിരുദധാരിയാണ്. ഡോക്ടറെന്നനിലയില്‍ സമൂഹത്തിന് സേവനം ചെയ്യേണ്ടവരെ അടുച്ചുപൂട്ടിയിടുന്നത് സമൂഹത്തോടു ചെയ്യുന്ന ദ്രോഹമാണ്. കേരള പൊലീസ് ഇവിടെ സംഘ്പരിവാര്‍ പറയുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയും സാമൂഹികപ്രവര്‍ത്തകരെയും ഹാദിയയെ സന്ദര്‍ശിക്കുന്നതിനെ വിലക്കുകയും അവര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ പറയുന്ന തരത്തില്‍ കേസെടുക്കുകയുമാണ് പൊലീസ്. കേരള സര്‍ക്കാറിനു പൊലീസിനുമേല്‍ നിയന്ത്രണമില്ലാതായിരിക്കുന്നു. ഹാദിയയുടെ അന്യായ വീട്ടുതടങ്കല്‍ അവസാനിപ്പിക്കാനും സ്വാഭാവിക ജീവിതം പുലര്‍ത്താനുള്ള ഹാദിയയുടെ അവകാശത്തിനും വേണ്ടി കേരള സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.