-പടം- തിരുവനന്തപുരം: എക്സൈസ് ഹെഡ്ക്വാർട്ടേഴ്സിൽ ഓണാഘോഷ പരിപാടികൾ നടന്നു. അത്തപ്പൂക്കളം രാവിലെ 9.30 ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ഒന്നു മുതൽ രണ്ടുവരെ ഓണസ്സദ്യയും വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ കലാസന്ധ്യയും വിവിധ പരിപാടികളോടെ നടത്തി. ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാരും കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, കെ.എസ്.ബി.സി മാനേജിങ് ഡയറക്ടർ വെങ്കിടേഷ്, വിജിലൻസ് ഓഫിസർ രാമചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.