ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി

തിരുവനന്തപുരം: നഗരസഭാ പ്രദേശത്ത് അട്ടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ബുഹാരി, അരിസ്റ്റോ ജങ്ഷനിലെ ആര്യനിവാസ് എന്നീ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ബുഹാരി ഹോട്ടലിൽ ശുചിത്വ നിലവാരം ഉയർത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ നോട്ടീസ് നൽകി. ആര്യനിവാസിൽനിന്ന് ഭക്ഷണസാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിന് സൂക്ഷിച്ചിരുന്ന 200 കിലോേയാളം പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും ഹോട്ടലുകളിൽ പരിശോധന ശക്തമാക്കും. പരിശോധനയിൽ നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാരായ ഉഷാകരൻ, രമേഷ്കുമാർ, ഇൻസ്പെക്ടർ എൻ.വി. അനിൽകുമാർ എന്നിവർ പെങ്കടുത്തു. പൂക്കടകളിൽ പുകവലി നിരോധനം നടപ്പാക്കും തിരുവനന്തപുരം: വിവാഹം, ആരാധന തുടങ്ങിയ മംഗളകർമങ്ങൾക്ക് പൂക്കൾ നൽകുന്നത് കണക്കിലെടുത്ത് തിരുവനന്തപുരത്തെ പൂക്കടകളിൽ പുകവലി നിരോധിക്കാൻ പൂക്കട വ്യാപാരികളുടെ സംഘടനയായ ട്രിവാൻഡ്രം ഫ്ലോറിസ്റ്റ്സ് അസോസിയേഷൻ തീരുമാനിച്ചു. അസോസിയേഷ​െൻറ ഒാണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പൂക്കട തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യംമുൻനിർത്തി പുകവലി നിരോധിക്കുന്ന അറിയിപ്പ് ബോർഡുകൾ കടകളിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചു. അസോസിയേഷൻ പ്രസിഡൻറ് എം. വൈരവൻ പിള്ള അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി. ശശിധരൻനായർ, ട്രഷറർ എസ്. ഹരിദാസ്, വൈസ് പ്രസിഡൻറുമാരായ സി. സുകുമാരൻനായർ, കെ. രാധാകൃഷ്ണൻ, എസ്. അംബിക, സെക്രട്ടറിമാരായ എസ്. ശ്രീകുമാരൻനായർ, ടി. സുരേഷ്കുമാർ, ടി. മണികണ്ഠൻ, ജെ. റീന എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.