കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വീണ്ടും നാടകീയത. 2017 നവംബറിൽ നടന്ന പ്രസിഡൻറ് തെരെഞ്ഞടുപ്പിെൻറ തനിയാവർത്തനമായിരുന്നു കഴിഞ്ഞദിവസം നടന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 22 മാസം പിന്നിടുന്നതിനിടെ മൂന്നാമത്തെ പ്രസിഡൻറാണ് കഴിഞ്ഞ ദിവസം അധികാരത്തിലെത്തിയത്. മുരുക്കുംപുഴ ഡിവിഷനിൽനിന്ന് വിജയിച്ച ഷാനിബാ ബീഗം പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2015 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 13 സീറ്റിൽ ഏഴ് സീറ്റ് യു.ഡി.എഫും ആറ് സീറ്റ് എൽ.ഡി.എഫും നേടിയിരുന്നു. തുടർന്ന് ആദ്യ പ്രസിഡൻറ് തെരഞ്ഞെടുപ്പ് തന്നെ ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ യു.ഡി.എഫിെല ജലജകുമാരിയെ പ്രസിഡൻറായും അഫ്ത്താബിനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. എന്നാൽ, എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസിലെ ജോളി പത്രോസ് അടക്കമുള്ളവർ കൊണ്ടുവന്ന അവിശ്വാസത്തിലൂടെ ജലജകുമാരിയും അഫ്ത്താബും പുറത്തായി. എൽ.ഡി.എഫ് പിന്തുണയോടെ േകാൺഗ്രസ് അംഗം ജോളി പത്രോസ് കഴിഞ്ഞ നവംബറിൽ പ്രസിഡൻറായി. പത്തുമാസത്തെ ഭരണത്തിനൊടുവിൽ രണ്ടാഴ്ച മുമ്പ് ജോളി പത്രോസ് രാജിവെച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ വെയിലൂർ ഡിവിഷനിലെ വസന്തകുമാരിയെ പിന്തള്ളി ഒരു വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഷാനിബാ ബീഗം പ്രസിഡൻറായത്. വസന്തകുമാരിയെ പ്രസിഡൻറാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നൽകിയ വിപ്പ് ഷാനിബാ ബീഗം കൈപ്പറ്റിയിരുന്നില്ല. എൽ.ഡി.എഫ് അംഗങ്ങൾക്കൊപ്പം എത്തിയ ഷാനിബാ ബീഗം നോമിനേഷൻ നൽകുകയായിരുന്നു. കൂറുമാറൽ നിയമപ്രകാരം ഷാനിബാ ബീഗം നടപടി നേരിേടണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.