ഇൗ സമരം അർഹതപ്പെട്ട ഒരുപിടി മണ്ണിനു വേണ്ടി -വി. കെ. രാജേന്ദ്രന്‍ (സംയുക്ത സമരസമിതി ചെയര്‍മാന്‍) ജി.സി നഗറില്‍ നടക്കുന്ന കുടില്‍കെട്ടി സമരം സര്‍ക്കാര്‍ ഭൂമി കൈയേറ്റമല്ലെന്ന് കേരള സംയുക്ത ഭൂസമരസമിതി ചെയര്‍മാനും ബി.എസ്.പി (കാന്‍ഷിറാം വിഭാഗം) സംസ്ഥാന പ്രസിഡൻറുമായ വി. കെ. രാജേന്ദ്രന്‍ പറയുന്നു. പട്ടികജാതി-വര്‍ഗക്കാരുടെ വികസന പദ്ധതികള്‍ക്കുള്ള ഫണ്ട് വിനിയോഗിച്ച് 1998ല്‍ സര്‍ക്കാർ വാങ്ങിയ ഭൂമിയാണിത്. 18 വര്‍ഷമായി അനാഥമായി കിടക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കും പറക്കമുറ്റാത്ത കൈക്കുഞ്ഞുങ്ങള്‍ക്കുമൊപ്പം കടവരാന്തകളിലും ബസ് സ്റ്റേഷനുകളിലും അന്തിയുറങ്ങാന്‍ വിധക്കപ്പെട്ടവരുടെ അവകാശസമരമാണ് ഇൗ കുടില്‍ കെട്ടിസമരം. അംബേദ്‌കര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, ബി.എസ്.പി (കാന്‍ഷിറാം വിഭാഗം) എന്നീ സംഘടനകള്‍ സംയുക്തമായി ആരംഭിച്ച സമരം അട്ടിമറിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായിവേണം കരുതാന്‍. ഈ ഗൂഢാലോചനയുടെ ഫലമായി സമരം നടക്കുന്ന ഭൂമിയില്‍ പുറമേനിന്ന് എത്തിയ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടു. കുടിലുകളും സമരസമിതി ഒാഫിസും അടിച്ചുതകര്‍ത്തു. സ്ത്രീകള്‍ അടക്കം പലര്‍ക്കും പരിക്കേറ്റു. കള്ളക്കേസില്‍ കുടുക്കി കോടതിയില്‍ ഹാജരാക്കി താനുൾപ്പെടെ നേതാക്കളെ റിമാൻഡ് ചെയ്തു. 38 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി ഞങ്ങള്‍ മടങ്ങിയെത്തിയതും ഈ സമരഭൂമിയിലേക്കാണ്. പിന്നാക്കക്കാര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസിക്കുന്നത് ആര്‍ക്കാണ് തടയാനാവുക. ഈ സ്ഥലത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് സമരം ആരംഭിച്ചതെന്നും രാജേന്ദ്രന്‍ പറഞ്ഞു. അജിത് കട്ടയ്ക്കാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.