പഞ്ചായത്തുതല ശാസ്​േത്രാത്സവം നടത്തി

ഓയൂർ: സർവശിക്ഷ അഭിയാ​െൻറയും വെളിയം ബി.ആർ.സിയുടെയും നേതൃത്വത്തിൽ വെളിനല്ലൂർ പഞ്ചായത്തുതല ശാസ്േത്രാത്സവം ആറ്റൂർകോണം യു.പി സ്കൂളിൽ നടന്നു. കുട്ടികളിലെ ശാസ്ത്രബോധവും നിരീക്ഷണപാടവവും വർധിപ്പിക്കാൻ സംഘടിപ്പിച്ച ശാസ്േത്രാത്സവത്തിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾ നേരിട്ട് ചെയ്യുകയും ഇത് പഞ്ചായത്തി​െൻറ ശാസ്ത്ര ഉൽപന്നങ്ങളാക്കി മാറ്റുകയും ചെയ്തു. സമാപനസമ്മേളനം വെളിനെല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ഷൈന അധ്യക്ഷത വഹിച്ചു. ബി.ആർ.സി െട്രയിനർ അനിൽകുമാർ, നാസർ, ലക്ഷ്മി, ബിന്ധു, ശശിധരൻപിള്ള, വാർഡ് അംഗം രജനി, ഷാനവാസ്, രാജേന്ദ്രബാബു, തുളസീധരൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എ ജില്ല ഓഫിസർ ബീനാ അലക്സ് ശാസ്േത്രാത്സവം ഉദ്ഘാടനംചെയ്തു. ഓയൂരിൽ സാമൂഹികവിരുദ്ധശല്യം വർധിച്ചു ഓയൂർ: ജങ്ഷനിലും പരിസരങ്ങളിലും സാമൂഹികവിരുദ്ധശല്യം വർധിക്കുന്നതായി പരാതി. ഓയൂർ ജങ്ഷനിൽ വൈകീട്ടും രാത്രികാലങ്ങളിലും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഇവർ വലിയ ശല്യം ഉണ്ടാക്കുന്നതായാണ് ആക്ഷേപം. ബസ്സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്കും വ്യാപാരസ്ഥാപനങ്ങളിൽ വരുന്ന ആളുകൾക്കും വിദ്യാർഥികൾക്കും നേരെയാണ് ഇവരുടെ ആക്രമണം. ഓയൂർ ജങ്ഷൻ മുതൽ കിഴക്ക് പോസ്റ്റ് ഓഫിസ് ജങ്ഷൻവരെയും റോഡി​െൻറ ഇരുവശത്തുമുള്ള കനാൽഭാഗങ്ങളിലും ശല്യംവർധിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും ഈ സ്ഥലങ്ങളിൽ നടക്കുന്നതായും പറയുന്നു. മൂന്ന് ദിവസംമുമ്പ് അടുതല പാലത്തിന് സമീപം കായികാധ്യാപകന് നേരെ ആക്രമണമുണ്ടായി. ആഭരണങ്ങൾ കവരാനും ശ്രമംനടന്നു. സംഘത്തി​െൻറ നേതൃത്വത്തിൽ ഓയൂരിൽ കട അടിച്ചുതകർത്തിരുന്നു. ഇതിനെതിരെ പരാതിനൽകിയിട്ടും പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല. വർധിച്ചുവരുന്ന സാമൂഹികവിരുദ്ധശല്യം നിയന്ത്രിക്കുന്നതിന് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്നും ജങ്ഷനിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമെന്ന നിലയിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്നും വ്യാപാരിവ്യവസായി സമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.