പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂപ്പാറ, കാട്ടായിക്കോണം, കോട്ടുകുഴിയിൽ അനീഷ് ഭവനിൽ അനീഷ് (26) ആണ് പിടിയിലായത്. യുവാവ് പെൺകുട്ടിയെ നിരന്തരം ഫോണിൽ ശല്യം ചെയ്യുന്നത് പതിവായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ ഇതിൽനിന്ന് യുവാവിനെ പറഞ്ഞു വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആത്മഹത്യ ഭീഷണി മുഴക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്തത്. പെൺകുട്ടി വീട്ടുകാർക്കൊപ്പം വർക്കല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ എ.എസ്.പി ആദിത്യ​െൻറ മേൽനോട്ടത്തിൽ വർക്കല സി.ഐ പി.വി. രമേശ്കുമാർ, എസ്.ഐ പ്രൈജു, എസ്.ഐ ഉണ്ണി, സീനിയർ പൊലീസ് ഓഫിസർ ഹരീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.