ഷട്ടർ പൊളിച്ച്​ മോഷണം നടത്താൻ ശ്രമിച്ചയാളെ ഫോർട്ട്​ പൊലീസ്​ പിടികൂടി

തിരുവനന്തപുരം: പഴവങ്ങാടി അമ്പലത്തിന് സമീപത്തുള്ള തുണിക്കടയുടെ . കൊല്ലം ജില്ലയിൽ കുമ്മിൾ വില്ലേജിൽ മുല്ലക്കര ആയിരവല്ലി ക്ഷേത്രത്തിന് സമീപം മനിജ വിലാസത്തിൽ ബാബുവി​െൻറ മകൻ ഹരികൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ രണ്ടോടെ കടയുടെ ഷട്ടർ പൊളിക്കുന്നത് പട്രോളിങ് നടത്തുന്ന പൊലീസി​െൻറ ശ്രദ്ധയിൽപെട്ടു. ഇയാളെ പിടിക്കാൻ ശ്രമിക്കവെ ഒാടിപ്പോവുകയും പിന്തുടർന്ന് നോവൽറ്റി ഭാഗത്ത് വെച്ച് പിടികൂടുകയുമായിരുന്നു. ഹരികൃഷ്ണ​െൻറ പക്കൽ നിന്ന് എറണാകുളം സരിതാ തിയറ്ററിന് മുൻവശത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടർ കണ്ടെടുത്തു. രണ്ട് ദിവസം മുമ്പ് തമ്പാനൂർ ഹൗസിങ് ബോർഡ് ജങ്ഷനിലെ മുത്താരമ്മൻ കോവിലിലെ കാണിക്കവഞ്ചി മോഷ്ടിച്ചതായും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഫോർട്ട് സി.െഎ എ. അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.െഎ ഷാജിമോൻ, ജി.എസ്.െഎ സന്തോഷ്, എസ്.സി.പി.ഒമാരായ വിജയകുമാർ, അജിത്ത്, രാജേഷ്, സി.പി.ഒ കണ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.