പി.എസ്​.സി അറിയിപ്പ്​

ഒ.എം.ആർ പരീക്ഷ തിരുവനന്തപുരം: കാറ്റഗറി നമ്പർ 285/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ സർവിസ് വകുപ്പിൽ സി.എസ്.ആർ ടെക്നീഷ്യൻ േഗ്രഡ് 2 തസ്തികയിലേക്ക് 2017 ഒക്ടോബർ 23ന് രാവിലെ 07.30 മുതൽ 09.15 വരെ നടക്കുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ www.keralapsc.gov.inൽനിന്ന് ഉദ്യോഗാർഥികൾ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തെടുക്കണം. ഒറ്റത്തവണ വെരിഫിക്കേഷൻ കാറ്റഗറി നമ്പർ 150/2014 പ്രകാരം വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറ്- ബാങ്കിങ് അസിസ്റ്റൻസ് തസ്തികയുടെ സാധ്യത പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷൻ 2017 ഒക്ടോബർ 23, 24 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസിൽ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.