ബി.ജെ.പി​ക്കെതിരെ മതേതര പ്രസ്​ഥാനങ്ങളുടെ ​േയാജിപ്പ്​ അനിവാര്യം ^ഡി. രാജ

ബി.ജെ.പിക്കെതിരെ മതേതര പ്രസ്ഥാനങ്ങളുടെ േയാജിപ്പ് അനിവാര്യം -ഡി. രാജ കൊല്ലം: ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ മതേതര പ്രസ്ഥാനങ്ങളുടെ േയാജിപ്പ് അനിവാര്യമാണെന്ന് സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ. കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം കാലഘട്ടത്തി​െൻറ ആവശ്യമാണ്. സി.പി.െഎ 23ാം പാർട്ടി കോൺഗ്രസി​െൻറ സ്വാഗതസംഘ രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ തുടരുന്നത് രാജ്യത്തി​െൻറ മതേതരത്വവും ജനാധിപത്യവും തകർക്കും. അച്ഛാ ദിൻ വരുെമന്ന് പറഞ്ഞിരുന്ന മോദിയുടെ ഭരണത്തിൽ കീഴിൽ രാജ്യത്തെ സാമ്പത്തികരംഗം തകർച്ചയിലായി. എല്ലാ മേഖലയിലും പ്രതിസന്ധി രൂക്ഷമാവുേമ്പാൾ ഇെതാക്കെ അവഗണിച്ച് താജ്മഹലിനെക്കുറിച്ചാണ് ബി.ജെ.പി നേതാക്കളുടെ ചർച്ച. ചരിത്രം തിരുത്താനും മധ്യകാലഘട്ടത്തിലേക്ക് െകാണ്ടുപോകാനുമാണ് അവരുടെ ശ്രമം. ഇത് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കേരളത്തിലല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അമിത് ഷാ ജനരക്ഷായാത്ര നയിക്കേണ്ടത്. ദലിതുകൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമൊന്നും ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ രക്ഷയില്ലാത്ത സ്ഥിതിയാണ്. യു.പിയിൽ കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിക്കുന്നു. ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ഇതൊന്നും കാണാതെ കേരളത്തിൽ ബി.ജെ.പി കേന്ദ്രീകരിക്കുന്നത് അവരുടെ നിലപാടുകൾെക്കതിരെ ഇടതുപക്ഷം ഉയർത്തുന്ന പ്രതിരോധം കണക്കിലെടുത്താണ്. ആർ.എസ്.എസി​െൻറ ദേശസ്നേഹ സർട്ടിഫിക്കറ്റ് ഇവിടെയാർക്കും ആവശ്യമില്ല. ജനം ഇപ്പോൾ മോദിയെയും ബി.ജെ.പി ഭരണത്തെയും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മോദി ഭരണത്തിനെതിരായ ട്രെൻഡ് രാജ്യത്ത് രൂപപ്പെട്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കെ. പ്രകാശ്ബാബു, സി. ദിവാകരൻ, ബിനോയ് വിശ്വം, ഇ. ചന്ദ്രശേഖരൻ, െക. രാജു, പി. തിലോത്തമൻ, ചിഞ്ചുറാണി, ആർ. രാമചന്ദ്രൻ, സത്യൻ മൊകേരി, കെ.പി. രാജേന്ദ്രൻ, എൻ. അനിരുദ്ധൻ, വി. ശശി തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.