ചാവക്കാട്: ആഴക്കടലിൽ മത്സ്യബന്ധന ബോട്ടില്‍നിന്ന് വീണ് തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പൂവ്വാര്‍ സ്വദേശി പനി അടിമയെയാണ് (37) കാണാതായത്. കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മഹാപ്രഭു എന്ന ബോട്ടിലെ തൊഴിലാളിയാണ്. വ്യാഴാഴ്ച അര്‍ധ രാത്രിയാണ് സംഭവം. മുനമ്പത്തുനിന്ന് വ്യാഴാഴ്ച വൈകീട്ടാണ് പനി ഉൾെപ്പടെ 11 തൊഴിലാളികൾ മീൻ പിടിക്കാൻ പോയത്. പാതിരാത്രി പലരും ഉറക്കത്തിലായിരുന്നപ്പോൾ ശക്തമായ തിരയില്‍പെട്ട് ബോട്ട് ആടിയുലയുകയായിരുന്നു. ഇതിനിടയിലാണ് പനി കടലിലേക്ക് വീണത്. ബാക്കി തൊഴിലാളികൾ വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ കടലിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിവരം അറിയിച്ചതനുസരിച്ച് മറൈന്‍ എന്‍ഫോഴ്സ്മെൻറ് വിഭാഗവും തീരദേശ പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ബോട്ടില്‍ സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.