തെരുവുനായ്ക്കളുടെ ആക്രമണം വീണ്ടും: കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

കാട്ടാക്കട-: തെരുവുനായ്്ക്കളുടെ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. വളര്‍ത്തുമൃഗങ്ങളേയും കടിച്ചു. പേഴുംമൂട് കുന്നില്‍വീട്ടില്‍ ഹസീന (36), പേഴുംമൂട് കുന്നില്‍ വീട്ടില്‍ ഇഫ്രാ ഫൈസല്‍ (അഞ്ച്), പള്ളിവേട്ട വെട്ടയില്‍ വീട്ടില്‍ നസീമബീവി (61), പേഴുംമൂട് വളവില്‍ വീട്ടില്‍ ബിജു (36) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ തെരുവുനായ്്ക്കള്‍ കടിച്ചുകീറിയത്. വെള്ളിയാഴ്ച വൈകീട്ട് സ്കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നതിന് ബസ് കാത്ത് ഷെഡിലിരുന്ന വിദ്യാർഥി വെളിയന്നൂര്‍ സ്വദേശി അച്യുതനെയും(16) നായ് കടിച്ചു. വെള്ളനാട് കാത്തിരിപ്പുപുരയിലേക്ക് ഓടിക്കയറിയ നായ് അച്യുതനെ കടിച്ചശേഷം മറ്റുള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടായി ശ്രമിച്ചതിനാല്‍ നായെ ഓടിച്ചുവിടാന്‍ കഴിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തുനിന്ന ആടിനെ നായ് കടിക്കുന്നത് തടയുന്നതിനിടെയാണ് ഹസീനയെ തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്. ആര്യനാട്, കുറ്റിച്ചൽ, പൂവച്ചല്‍ ഗ്രാമപ‍ഞ്ചായത്തുകളിലെ അനധികൃത കശാപ്പുശാലകളില്‍നിന്ന് പുറംതള്ളുന്ന ഇറച്ചി അവശിഷ്ടങ്ങളാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ വിഹരിക്കുന്നതിന് കാരണമെന്ന് പള്ളിവെട്ട വാര്‍ഡ് അംഗം നാസറുദ്ദീന്‍ പറഞ്ഞു. അനധികൃത കശാപ്പുശാലകള്‍ നിയന്ത്രിച്ചാലേ തെരുവുനായ്ക്കളെയും നിയന്ത്രിക്കാനാകൂവെന്നും ഇതുസംബന്ധിച്ച് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസം മുമ്പ് പൂവച്ചല്‍ ചാമവിളയില്‍ കോളിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കയറിയ തെരുവുനായ്കള്‍ അഞ്ഞൂറോളം കോഴികളെയാണ് കൊന്നൊടുക്കിയത്. കള്ളിക്കാടും കോഴിപ്പുരയില്‍ തെരുവുനായ്ക്കള്‍ കയറി കോഴികളെ കടിച്ചുകൊന്നിരുന്നു. biju dog bite 2 naseema dog bite തെരുവുനായ്ക്കളുടെ കടിയേറ്റ ബിജുവും നസീമബീവിയും irfa dog bite 2 ഇഫ്രായുടെ കാലിൽ തെരുവുനായുടെ കടിയേറ്റ ഭാഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.