കേരള വേളാർ സർവിസ് സൊസൈറ്റി ജില്ല സമ്മേളനം

കൊട്ടാരക്കര: കേരള വേളാർ സർവിസ് സൊസൈറ്റിയുടെ 37-ാമത് ജില്ല സമ്മേളനം 29ന് കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര സൗപർണിക ഒാഡിറ്റോറിയത്തിൽ രാവിലെ 10ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പ്രകാശ് വിലങ്ങറ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം പി. അയിഷ പോറ്റി എം.എൽ.എയും പ്രതിഭകളെ ആദരിക്കൽ ചിറ്റയം ഗോപകുമാർ എം.എൽ.എയും നിർവഹിക്കും. കെ.വി.എസ്.എസ് സംസ്ഥാന പ്രസിഡൻറ് കെ.എം. ദാസ് മുഖ്യ പ്രഭാഷണം നടത്തും. അന്തരിച്ച മുൻ ജില്ല പ്രസിഡൻറ് പി.പി. സുരേഷ് ബാബു കുടുംബസഹായ നിധി സമർപ്പണം ബി.ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ നിർവഹിക്കും. കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗം വികസന കേർപറേഷൻ റീജനൽ മാനേജർ എസ്. ദിലീപ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി. ഹരികുമാർ, എ. ഷാജു, ആർ. രാജശേഖരൻപിള്ള, അഖില ഭാരതീയ പ്രജാപതി കുംഭാർ ദേശീയ സമിതി അംഗം ദയറാംജി, മറ്റ് ജില്ല സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. രാവിലെ പ്രകടനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.