സ്കൂളിലെ മൂന്നാം നിലയിൽനിന്ന്​ ചാടിയ വിദ്യാർഥിനിക്ക്​ ഗുരുതര പരിക്ക്​

കൊല്ലം: സ്കൂളിലെ മൂന്നാം നിലയിൽനിന്ന് ചാടിയ വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു. ട്രിനിറ്റി െലെസിയം സ്കൂളിലെ 10ാംക്ലാസ് വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ തലക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എൽ.പി ബ്ലോക്കിലെ മൂന്നാം നിലയിൽ നിന്ന് പെൺകുട്ടി താഴെ വീഴുന്നത് സ്കൂളിലെ മറ്റ് കുട്ടികളാണ് ആദ്യം കണ്ടത്. അധ്യാപകരും സ്കൂൾ ജീവനക്കാരും ചേർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മറ്റ് കുട്ടികളുമായി തർക്കമുണ്ടായത് ചോദിക്കാൻ അധ്യാപിക വിളിപ്പിച്ചതിലുള്ള വിഷമം മൂലമാണ് ചാടിയതെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം. തലക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.