സ്കൂളിന് സമീപം ഓടക്ക് മൂടിയില്ല

കരുനാഗപ്പള്ളി: ഗേൾസ് ഹൈസ്കൂളി​െൻറ പ്രധാന ഗേറ്റിന് സമീപം റോഡി​െൻറ വശത്തെ ഓടയുടെ മുകളിൽ സ്ലാബ് ഇല്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മുന്നിലെ റോഡിൽ രാവിലെയും ൈവകീട്ടും സ്കൂൾ സമയങ്ങളിൽ വലിയ തിരക്കാണ് അനുഭവെപ്പടുന്നത്. ഹൈസ്കൂൾ ജങ്ഷൻ ആലുംകടവ് റോഡിൽ ഗേൾസ് ഹൈസ്കൂളിന് മുൻവശമാണ് ഓട മേൽമൂടിയില്ലാതെ കിടക്കുന്നത്. തുറന്നുകിടക്കുന്ന ഒാടയിൽ മാലിന്യം നിറഞ്ഞും ചിലയിടങ്ങളിൽ പുല്ലുമൂടിയുമാണ് കിടക്കുന്നത്. അതിനാൽ ഒാടയുടെ കുഴി പെെട്ടന്ന് യാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. മലിന ജലം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് കൊതുകുശല്യം വർധിപ്പിക്കുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.