വിളക്കുപാറയിൽ തെരുവുനായ് ശല്യം രൂക്ഷം

അഞ്ചൽ: വിളക്കുപാറ, മുഴുതാങ്ങ് വാലുകുന്ന് പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. വീടുകളിൽ വളർത്തുന്ന ആട്, കോഴി, താറാവ് മുതലായവയെയും എണ്ണപ്പനത്തോട്ടത്തിൽ മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കൾ കൊന്നുതിന്നുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിളക്കുപാറ മരുതിവിള വീട്ടിൽ ഇന്ദിരയുടെ ആടിനെയും കുട്ടിയെയും ഒരുകൂട്ടം തെരുവുനായ്ക്കൾ ആക്രമിച്ചു. ഓയിൽ പാം എസ്റ്റേറ്റിനുള്ളിൽ മേയാൻ വിട്ടിരുന്ന ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. പ്രദേശത്തുകാർ ഉപജീവനത്തിനായി വളർത്തുന്ന മൃഗങ്ങൾ തെരുവു നായ് അക്രമണത്തിൽ ചത്തൊടുങ്ങുന്നത് നാട്ടുകാർക്ക് ദുരിതമായിരിക്കുകയാണ്. തെരുവുനായ്ക്കളെ ഭയന്ന് നാട്ടുകാർക്ക് ഒറ്റക്ക് വീട്ടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. തെരുവു നായ് ശല്യം ഇല്ലാതാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പന്നിപ്പടക്കം കടിച്ച് തല തകർന്ന പശു ചത്തു അഞ്ചൽ: എണ്ണപ്പനത്തോട്ടത്തിൽ മേഞ്ഞു നടക്കവേ പന്നിപ്പടക്കം കടിച്ചതു മൂലമുണ്ടായ സ്‌ഫോടനത്തിൽ ഭാഗികമായി തല തകർന്ന പശു ചത്തു. രണ്ട് ദിവസം മുമ്പാണ് ഏരൂർ എണ്ണപ്പനത്തോട്ടത്തിൽ മേഞ്ഞു നടന്നിരുന്ന വളർത്തുപശു തീറ്റയോടൊപ്പം അബദ്ധത്തിൽ പന്നിപ്പടക്കവും കടിച്ചത്. പ്രാണവേദനയാൽ ഒാടി നന്ന പശുവിനെ ഉടമസ്ഥർക്ക് പോലും സമീപിക്കാൻ കഴിഞ്ഞില്ല. തീറ്റയും വെള്ളവും കഴിക്കാൻ പറ്റാത്ത വിധത്തിൽ തലയുടെ ഒരു വശം തകർന്ന നിലയിലായിരുന്നു. നാട്ടുകാർ വിവരം മൃഗസംരക്ഷണ വകുപ്പധികൃതരെയും ഗ്രാമ പഞ്ചായത്ത് അധികൃതരെയും അറിയിച്ചിരുെന്നങ്കിലും ആരും എത്തിയില്ല. എണ്ണപ്പനത്തോട്ടത്തിൽ അനധികൃതമായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.