തിരുവനന്തപുരം: കൃത്യനിർവഹണത്തിനിടയിൽ മരിച്ച പൊലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന സ്മൃതിദിന പരേഡ് ശനിയാഴ്ച നടക്കും. രാവിലെ 7.45ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിക്കും. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ല ആസ്ഥാനങ്ങളിലും സ്മൃതിദിന പരേഡ് നടക്കും. ജില്ല പൊലീസ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.