തിരുവനന്തപുരം: കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ശതമോഹനം എന്ന പേരിൽ നൂറുവേദികളിൽ മോഹിനിയാട്ട അവതരണം നടത്തും. സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് ആറിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സോദോഹരണ പ്രഭാഷണവും രംഗാവതരണവുമാണ് ശതമോഹനത്തിലുണ്ടാവുക. കഥകളിയുടെ വളർച്ചയും പ്രോത്സാഹനവും ലക്ഷ്യമിട്ട് 2009ൽ വിജയകരമായി പൂർത്തിയാക്കിയ കഥകളി നൂറരങ്ങ് മോഹിനിയാട്ടത്തിലും വ്യാപിപ്പിക്കുകയാണ് ചെയ്തതെന്നും ഇവർ പറഞ്ഞു. മുതിർന്ന കലാകാരികളെ ചടങ്ങിൽ ആദരിക്കും. സർവകലാശാല രജിസ്ട്രാർ കെ.കെ. സുന്ദരേശൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.