ജനജാഗ്രത യാത്ര

തിരുവനന്തപുരം: സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് ശനിയാഴ്ച തുടക്കമാകും. കേന്ദ്രസർക്കാറി​െൻറ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കും വർഗീയതക്കുമെതിരെ മതനിരപേക്ഷത സംരക്ഷിക്കാൻ, എൽ.ഡി.എഫ് സർക്കാറി​െൻറ ഭരണനേട്ടങ്ങൾ വിശദീകരിക്കാൻ എന്നീ മുദ്രവാക്യമുയർത്തിയാണ് 22, 23ന് പര്യടനം നടത്തുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവൻ (സി.പി.എം), ജോർജ് തോമസ് (ജനതാദൾ എസ്), അഡ്വ. ബാബു കാർത്തികേയൻ (എൻ.സി.പി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), പി.എം. മാത്യു (കേരള കോൺഗ്രസ് സ്കറിയ) എന്നിവർ ജാഥ അംഗങ്ങളാണ്. 22ന് രാവിലെ 10ന് കോവളം മണ്ഡലത്തിലെ ബാലരാമപുരത്തുനിന്ന് ആരംഭിക്കുന്ന ജാഥ, 11ന് നെയ്യാറ്റിൻകരയിലും ഉച്ചക്ക് മൂന്നിന് വെള്ളറടയിലും നാലിന് കാട്ടാക്കടയിലും പര്യടനം നടത്തി വൈകിട്ട് അഞ്ചിന് ആര്യനാട് സമാപിക്കും. 23ന് രാവിലെ 10ന് നെടുമങ്ങാടുനിന്ന് ആരംഭിക്കുന്ന ജാഥ 11ന് വെഞ്ഞാറമൂട്ടിലും 12ന് ശ്രീകാര്യത്തും വൈകീട്ട് മൂന്നിന് മുരുക്കുംപുഴയിലും നാലിന് വർക്കലയിലും പര്യടനം നടത്തി അഞ്ചിന് ആറ്റിങ്ങലിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.