കുളത്തൂര്‍ കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം; വിദ്യാർഥിക്ക് പരിക്ക് പാറശ്ശാല: കുളത്തൂര്‍ ഗവ. ആർട്സ് ആൻഡ് സയന്‍സ് കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് വിദ്യാർഥിക്ക് പരിക്കേറ്റു. കോളജ് വിദ്യാർഥിയും കെ.എസ്.യു യൂനിറ്റ് ജനറല്‍ സെക്രട്ടറിയുമായ മാരായമുട്ടം ചുള്ളിയൂര്‍ യശസ് ഭവനില്‍ അഭിജിത്തി (20)നാണ് മർദനമേറ്റത്. അഭിജിത്ത് നെയ്യാറ്റിന്‍കര ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച നടന്ന കോളജ് യൂനിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോളജിൽവെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബഞ്ചുകൾ ക്ലാസ് മുറികളില്‍നിന്ന് എടുത്ത് പുറത്ത് ഇടാൻ ആവശ്യപ്പെട്ടുവെന്നും ഇത് കേള്‍ക്കാതെ മുന്നോട്ട് നീങ്ങിയ അഭിജിത്തിനെ മർദിക്കുകയായിരുെന്നന്നുമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പൊഴിയൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാൻ പ്രിന്‍സിപ്പലിെൻറ ഓഫിസിലെത്തിയപ്പോഴും മർദിച്ചെന്ന് പരാതിയിൽ പറയുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരുസംഭവം ഉണ്ടായിട്ടില്ലെന്നും വ്യാഴാഴ്ച രാത്രി എ.ബി.വി.പി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മർദിക്കുകയാണ് ഉണ്ടായതെന്നും എസ്.എഫ്.ഐ അറിയിച്ചു. ഇതേസമയം കോളജില്‍ വിദ്യാർഥികള്‍ തമ്മില്‍ പ്രശ്‌നങ്ങൾ ഉണ്ടായെന്നും പ്രിന്‍സിപ്പലിെൻറ ഓഫിസിന് മുന്നില്‍ െവച്ച് മൂന്ന് വിദ്യാർഥികള്‍ അഭിജിത്തിനെ മർദിക്കുന്നതിനായി ഓടി എത്തുകയായിരുെന്നന്നും അധ്യാപകരുടെ സമയോചിതമായ ഇടപെടല്‍മൂലം സംഘര്‍ഷം ഒഴിവാകുകയായിരുെന്നന്നും പ്രിന്‍സിപ്പൽ അറിയിച്ചു. ഫോട്ടോ വിദ്യാർഥിസംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഭിജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.