കഞ്ചാവുമായി യുവാവ് പിടിയില്‍

പൂന്തുറ: വീട്ടില്‍ വില്‍പനക്ക് വെച്ചിരുന്ന . കമലേശ്വരം ഗംഗാനഗറില്‍ പണയില്‍ വീട്ടില്‍ വാടക്ക് താമസിക്കുന്ന നന്ദു എന്ന സൂരജ് (20)നെയാണ് 1.300 ഗ്രാം കഞ്ചാവുമായി പൂന്തുറ പൊലീസ് പിടികൂടിയത്. എസ്.ഐക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പരിശോധനയില്‍ അടുക്കളയില്‍ ബക്കറ്റില്‍ കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. മൊത്തമായി എടുക്കുന്ന കഞ്ചാവ് വീട്ടില്‍ എത്തിച്ചശേഷം ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാരന് എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.