വലയിലായത് തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമക്കാരെന്ന് സൂചന തിരുവനന്തപുരം: പട്ടാപ്പകൽ ആയുർവേദ കോളജ് ജങ്ഷന് സമീപത്തെ ജ്വല്ലറിക്ക് മുന്നിൽ കാറിൽനിന്ന് 12 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലുള്ളവരാണ് സിറ്റി ഷാഡോ പൊലീസിെൻറയും തമിഴ്നാട് പൊലീസിെൻറയും സംയുക്ത ഓപറേഷനിൽ പിടിയിലായതെന്നാണ് വിവരം. വെള്ളിയാഴ്ച വൈകീട്ട് തലസ്ഥാനെത്തത്തിച്ച ഇരുവരെയും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ചോദ്യംചെയ്യുകയാണ്. സംഘത്തിൽ കൂടുതൽപേർ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തലസ്ഥാനം കേന്ദ്രീകരിച്ച് വൻകൊള്ള നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് സൂചന. ഒക്ടോബർ 11ന് രാവിലെ 10നായിരുന്നു ആയുർവേദ കോളേജിന് സമീപത്തെ ജ്വല്ലറിക്ക് മുന്നിൽ കാറിൽനിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 12 ലക്ഷം രൂപ സംഘം കവർന്നത്. കാറിൽ പണമടങ്ങിയ പെട്ടി െവച്ചശേഷം പെട്രോൾ അടിക്കാനുള്ള കാശിനായി ഡ്രൈവർ വീണ്ടും ഷോറൂമിലേക്ക് കയറിയപ്പോഴാണ് മോഷണം നടന്നത്. പെട്ടെന്ന് തിരികെവരാമല്ലോ എന്ന് കരുതി കാറിെൻറ ഡോർ ലോക്ക് ചെയ്തില്ല. രണ്ടു മിനിറ്റിനിടെ തിരികെ എത്തി പരിശോധിക്കുമ്പോഴാണ് പണം അടങ്ങിയ പെട്ടി മോഷണം പോയവിവരം അറിയുന്നത്. റോഡിലെയും സമീപത്തെ മറ്റ് കടകളിലേയും സി.സി.ടി.വി ദൃശ്യങ്ങളും കാറിെൻറ ഡോറിൽനിന്ന് ലഭിച്ച വിരലടയാളങ്ങളും കവർച്ച രീതിയും മനസ്സിലാക്കിയാണ് പിന്നിൽ തിരുട്ട് സംഘമാണെന്ന് പൊലീസ് ഉറപ്പാക്കിയത്. പണം കവർന്നശേഷം കവർച്ച സംഘം ഉപേക്ഷിച്ച ഒഴിഞ്ഞ ബാഗ് തമിഴ്നാട്ടിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് ലഭിച്ചതും നിർണായക തെളിവായി. നോട്ട് വിതറിയും പണവും സ്വർണവുമായി യാത്രചെയ്യുന്നവരുടെ ശരീരത്ത് മാലിന്യം തെറിപ്പിച്ചും ശ്രദ്ധമാറ്റി കവർച്ച നടത്തുന്നതിൽ വിരുതരാണ് ഇക്കൂട്ടർ. കേരളത്തിലെ പല ജില്ലകളിലും ഇവർക്കെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.