തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങളുടെ തുടർപഠനവും ശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങുന്ന കുടുംബശ്രീ സ്കൂളിെൻറ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11ന് വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം പെൻബോൾ ഗ്രൗണ്ടിൽ ചേരുന്ന പ്രത്യേക അയൽകൂട്ട യോഗത്തിൽ മുഖ്യമന്ത്രി ക്ലാസെടുക്കും. കുടുംബശ്രീ ചരിത്രത്തിൽ ആദ്യമായിട്ടാണ് മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും പങ്കെടുപ്പിച്ച് പരിശീലന പരിപാടി നടത്തുന്നതെന്ന് സംസ്ഥാന േപ്രാഗ്രാം ഓഫിസർ കെ.വി. പ്രമോദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2,77,175 ലക്ഷം അയൽകൂട്ടങ്ങളിലെ 43 ലക്ഷം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളാകും. ഓരോ അയൽകൂട്ടവും രണ്ടു മണിക്കൂർ വീതമുള്ള ആറ് ക്ലാസുകളിൽ പങ്കെടുക്കണം. ഇന്നുമുതൽ നവംബർ 26 വരെയുള്ള ആറാഴ്ചകളിലായിട്ടാണ് അയൽകൂട്ടങ്ങളിൽ ക്ലാസ് സംഘടിപ്പിക്കുക. 19,854 വാർഡുകളിലായി 1,19,124 വാർഡുതല അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വംനൽകുന്നത്. ഇവരുടെ പരിശീലനം ജില്ല അടിസ്ഥാനത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ സംഘടന സംവിധാനം, പദ്ധതികൾ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, അഴിമതിമുക്ത സമൂഹം, കുടുംബശ്രീയുടെ കർത്തവ്യം, നിരന്തരപ്രവർത്തനങ്ങൾ, മദ്യാസക്തിയും മയക്കുമരുന്നുകളുടെ ഉപയോഗവും തുടങ്ങിയവയാണ് ഒന്നാം കുടുംബശ്രീ സ്കൂളിലേക്ക് നിശ്ചയിച്ചിരിക്കുന്ന വിഷയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.