ആയുർവേദ ചികിത്സയിൽ കാലാനുസൃത മാറ്റമുണ്ടാകണം ^വി. ശശി

ആയുർവേദ ചികിത്സയിൽ കാലാനുസൃത മാറ്റമുണ്ടാകണം -വി. ശശി തിരുവനന്തപുരം: ആയുര്‍വേദ ചികിത്സരംഗത്ത് കാലാനുസൃത മാറ്റങ്ങളുണ്ടാവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ആയുഷ് വകുപ്പ് സംഘടിപ്പിച്ച 'വേദന നിർവഹണം ആയുര്‍വേദത്തിലൂടെ' വിഷയത്തിലുള്ള സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവായിരത്തോളം വര്‍ഷം പഴക്കമുള്ള ചികിത്സശാസ്ത്രമാണ് ആയുര്‍വേദം. അത്രയുംതന്നെ പഴക്കംമാത്രമുള്ള അലോപ്പതിക്ക് ലോകം മുഴുവന്‍ പ്രചാരംലഭിക്കുന്ന സാഹചര്യത്തില്‍ ആയുര്‍വേദ ശാസ്ത്രത്തി​െൻറ പുരോഗതിക്ക് തടസ്സംനില്‍ക്കുന്നതെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. ആയുര്‍വേദം പൈതൃകവിജ്ഞാനമാണ് എന്ന കാരണത്താല്‍ പുതിയ ആശയങ്ങളുടെ സ്വീകരണത്തില്‍ വൈമുഖ്യംകാണിക്കരുത്. ആര്‍ദ്രം മിഷനില്‍ ആയുര്‍വേദത്തിന് മികച്ചപരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ ചികിത്സാശാസ്ത്രം കൂടുതല്‍ ജനകീയമാക്കാന്‍ നല്ല ആശയങ്ങളെ സമന്വയിപ്പിച്ച് പുതുതലമുറക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സ ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, നാഷനല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. സി. രഘുനാഥന്‍ നായര്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.