അഞ്ചൽ: ആൻറി കറപ്ഷൻസ് പീപിൾസ് മൂവ്മെൻറ് (എ.സി.പി.എം) കൊല്ലം ജില്ല സമിതിയുടെ നേതൃത്വത്തിൽ ഗാർഹിക പാചക വാതക ഉപഭോക്താക്കൾക്കു വേണ്ടി . അഗസ്ത്യക്കോട് എ.കെ.ജി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഐ.ഒ.സി ദക്ഷിണമേഖല സെയിൽസ് മാനേജർ കൃഷ്ണകുമാർ ക്ലാസെടുത്തു. അഴിമതി വിരുദ്ധ ജനകീയ സമിതി ജില്ല പ്രസിഡൻറ് കെ.വി. പിള്ള ആമുഖ പ്രഭാഷണം നടത്തി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഗ്യാസ് ഏജൻസി മാനേജർ അരുൺകുമാർ എ.സി.പി.എം. ജില്ല സെക്രട്ടറി ഷീല ജഗധരൻ, റംസി, ഷഫീക്ക് എന്നിവർ പ്രസംഗിച്ചു. മണ്ണുമാന്തിയന്ത്രത്തിെൻറ കൈതട്ടി മരക്കൊമ്പ് വീണു; വാഹനയാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക് കുളത്തൂപ്പുഴ: ലോറിയിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന മണ്ണുമാന്തിയന്ത്രത്തിെൻറ യന്ത്രക്കൈയിൽ ഉടക്കി റോഡുവക്കിലെ മരച്ചില്ല അടർന്ന് പാതയിലേക്ക് പതിച്ചു. പിന്നാലെയെത്തിയ വാഹനത്തിലുണ്ടായിരുന്നവർ അപകടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ അഞ്ചൽ-കുളത്തൂപ്പുഴ പാതയിൽ ഏരൂർ തോട്ടംമുക്ക് ജംങ്ഷനു സമീപത്തായിരുന്നു അപകടം. സ്വകാര്യ ആവശ്യത്തിനായി കുളത്തൂപ്പുഴയിലേക്ക് ലോറിയിൽ കൊണ്ടുവരുകയായിരുന്ന മണ്ണുമാന്തിയന്ത്രത്തിെൻറ കൈ പാതയോരത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിെൻറ ചില്ലയിൽ ഉടക്കുകയുമായിരുന്നു. വാഹനം മുന്നോട്ട് പോകവേ ശിഖരം വൻ ശബ്ദത്തോടെ അടർന്ന് റോഡിലേക്ക് പതിച്ചു. കുളത്തൂപ്പുഴ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ജെ. അലോഷ്യസും മകളുമാണ് പിന്നാലെയെത്തിയ വാഹനത്തിൽ ഉണ്ടായിരുന്നത്. മരച്ചില്ല വീഴുന്നതുകണ്ട് പെട്ടെന്ന് വാഹനം വെട്ടിച്ച് വശത്തേക്ക് മാറ്റിയതിനാൽ അപകടത്തിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം ലോറി ജീവനക്കാർ ഇതൊന്നുമറിയാതെ വാഹനം ഓടിച്ചുപോവുകയും ചെയ്തു. സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ലോറികളിൽ മണ്ണുമാന്തിയന്ത്രം കൊണ്ടുപോകുന്നതെന്നും അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും നാട്ടുകാർ പറഞ്ഞു. ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവരാൻ ശ്രമം ഓയൂർ: ജോലി കഴിഞ്ഞ് ബൈക്കിൽ വന്ന കായികാധ്യാപകനെ തടഞ്ഞുനിർത്തി ആക്രമിച്ച് സ്വർണവും പണവും അപഹരിക്കാൻ ശ്രമം. കഴിഞ്ഞദിവസം വൈകീട്ട് 5.30ഓടെ കല്ലുവാതുക്കലിൽ നിന്ന് മരുതമൺപള്ളിയിലേക്കുള്ള യാത്രാമധ്യേ അടുതല പാലത്തിന് സമീപമായിരുന്നു സംഭവം. കായികാധ്യാപകനും കൊല്ലം ജില്ല വോളിബാൾ അസോസിയേഷൻ റഫറി പാനലിലുള്ള മരുതമൺപള്ളി എതുക്കാട് വീട്ടിൽ ശരത്തിനു (28) നേരെയായിരുന്നു അക്രമം. ശരത്തിെൻറ ബൈക്ക് അടുതല പാലം കഴിഞ്ഞതോടെ പാലത്തിന് സമീപത്തെ കടക്ക് സമീപം നിൽക്കുകയായിരുന്ന മൂന്നംഗ സംഘം ബൈക്ക് മുന്നോട്ടെടുത്ത് ശരത്തിെൻറ ബൈക്കിനു കുറുകെ നിർത്തി തടയുകയും മർദിക്കുകയുമായിരുന്നു. ആളുകൾ ഓടിക്കൂടിയതിനെ തുടർന്ന് അക്രമികൾ പിന്മാറി. തുടർന്ന് ശരത്തിെൻറ പിന്നാലെയെത്തിയ അക്രമികൾ 300 മീറ്റർ അകലെ വീണ്ടും ബൈക്ക് തടഞ്ഞുനിർത്തുകയും ആളുമാറിപ്പോയതാണെന്ന് പറഞ്ഞ് ക്ഷമ ചോദിക്കുകയും വീണ്ടും മർദിക്കുകയും സ്വർണമാലയും മോതിരവും പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ശരത്തിെൻറ ചെറുത്തുനിൽപ്പും ബഹളവും കേട്ട് പരിസരവാസികൾ ഓടിക്കൂടിയതോടെ അക്രമികൾ പിന്മാറുകയായിരുന്നു. ഇവിടെ നിന്ന് ഓയൂരെത്തിയ അക്രമിസംഘം ഓയൂർ ജങ്ഷനിലെ മുട്ടക്കട അടിച്ചുതകർക്കുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും ഓയൂർ സ്വദേശികളായ മൂന്ന് യുവാക്കൾക്കെതിരെ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികൾ നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി, അടിപിടിക്കേസുകളിലും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.