വെട്ടുകാട്‌ ദേവാലയത്തിലെ ഉത്സവത്തിന് ഇത്തവണ ഹരിതചട്ടം പാലിക്കും

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ-ദെ-ദേവൂസ്‌ ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭ തലത്തിലെ ക്രമീകരണം സംബന്ധിച്ച് അവലോകന യോഗംചേര്‍ന്നു. നവംബര്‍ 17 മുതൽ 26 വരെയാണ് തിരുനാള്‍. 17ന് മുമ്പ് ഉത്സവമേഖല പ്രദേശം ശുചീകരണം നടത്തും. പ്രദേശത്ത് മൊബൈൽ എയ്‌റോബിക് ബിന്‍ സ്ഥാപിക്കാനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനും തീരുമാനിച്ചു. പ്രദേശത്ത്‌ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ഡോഗ്‌ സ്‌ക്വാഡിന് നിര്‍ദേശം നൽകി. കുടിവെള്ള വിതരണത്തിനായി ടാങ്കുകള്‍ സജ്ജീകരിക്കും. പ്രദേശത്തെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള നടപടി കോർപറേഷന്‍ എൻജിനീയറും കെ.എസ്.ഇ.ബിയും ചേര്‍ന്ന് നിർവഹിക്കും. മേയര്‍ വി.കെ. പ്രശാന്തി​െൻറ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ വഞ്ചിയൂര്‍ പി. ബാബു, ആര്‍. ഗീതാഗോപാൽ, സഫീറാബീഗം, ആര്‍. സതീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ സോളമന്‍ വെട്ടുകാട്, പ്രതിഭാജയകുമാര്‍, നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ, കോർപറേഷന്‍ എൻജിനീയര്‍ കെ.എസ്. ജയചന്ദ്രകുമാര്‍, ഹെൽത്ത് ഓഫിസർ കെ. ശശികുമാര്‍, വെട്ടുകാട് പള്ളി പാരിഷ് പ്രീസ്റ്റ് ഫാ. ടി. നിക്കോളാസ്, വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.