പേയാട്: റോഡരികിലെ മാലിന്യം തള്ളൽ നാട്ടുകാർക്ക് ദുരിതമാകുന്നു. പേയാട് വിളപ്പിൽശാല റോഡിൽ കൃപ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ വസ്തുവിലാണ് ഇറച്ചിക്കടകളിലെ മാംസാവശിഷ്ടങ്ങൾ, ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം എന്നിവ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി ഇരുചക്രവാഹനങ്ങളിലും ഓട്ടോയിലും കാറിലും എത്തിച്ച് വലിച്ചെറിയുന്നത്. തിരക്കേറിയ റോഡ് വശത്തെ താഴ്ചയിലേക്കാണ് മാലിന്യം തള്ളുന്നത്. ആഹാരാവശിഷ്ടങ്ങൾ തെരഞ്ഞെത്തുന്ന തെരുവുനായ്ക്കൾ റോഡിന് കുറുകെ ചാടുന്നത് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതിനും കാരണമാകുന്നു. അസഹ്യമായ ദുർഗന്ധം കാരണം മൂക്ക് പൊത്തിയേ ഇതുവഴി നടക്കാനാവൂ. മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ മുമ്പ് നാട്ടുകാർ ഇവിടെ കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഇനിയെന്ത് എന്ന ചിന്തയിലാണ് ഇപ്പോൾ നാട്ടുകാർ. മാലിന്യം തള്ളാനെത്തുന്നവരെ കൈയോടെ പിടികൂടാനാണ് നാട്ടുകാരുടെ ശ്രമം. ചിത്രം പേയാട്-വിളപ്പിൽശാല റോഡിലെ മാലിന്യം തള്ളൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.