ബാലരാമപുരം: ശതാബ്ദിയുടെ നിറവിലെത്തിയ ബാലരാമപുരം എച്ച്.എസ് ഹൈടെക്കാകുന്നു. പഴയ കെട്ടിടത്തിെൻറ തനിമ നഷ്ടപ്പെടുത്താതെയാണ് പുതിയ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നത്. ആദ്യഘട്ടം ഏറക്കുറെ പൂര്‍ത്തിയായി. മാനേജ്മെൻറിെൻറയും പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം കൂട്ടായ പരിശ്രമം പദ്ധതിക്ക് പിന്നിലുണ്ടെന്ന് ഹെഡ്മിസ്ട്രസ് എന്‍.എസ്. ബെറ്റി ചൂണ്ടിക്കാട്ടി. എസ്.എസ്.എൽ.സി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമായ വിധത്തില്‍ പ്രത്യേക ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം എസ്.എസ്.എൽ.സിക്ക് മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠന യോഗ്യത നേടിയിരുന്നു. ആ വിജയം ഇക്കുറിയും ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.