നെല്ലനാട് പഞ്ചായത്തിലെ കുളങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണം

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കുളങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണമെന്ന് സി.പി.എം നെല്ലനാട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. നെല്ലനാട് ശ്രീധരന്‍നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, ഡി.കെ. മുരളി എം.എല്‍.എ, ജില്ല കമ്മിറ്റി അംഗം പി. ബിജു, ഏരിയ സെക്രട്ടറി കെ. മീരാൻ, പ്രഫ. ആര്‍. രമേശന്‍ നായര്‍, ബി. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സമ്മേളന പ്രതിനിധികളായി 12 പേരെയും 13 അംഗ ലോക്കല്‍ കമ്മിറ്റിയെയും സെക്രട്ടറിയായി ഡി. സുനിലിനെയും തെരഞ്ഞെടുത്തു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.