ആറ്റിങ്ങല്‍: 18 വര്‍ഷത്തെ ഇടവേളക്കുശേഷം കൊടുമണ്‍ പാടശേഖരത്തില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ ആരംഭിച്ചു. നഗരസഭ പരിധിയിലെ പ്രധാന പാടശേഖരങ്ങളിലൊന്നാണ് കൊടുമണ്‍. ഘട്ടംഘട്ടമായി കൃഷി മുടങ്ങിയ പാടത്തിെൻറ പല ഭാഗങ്ങളും നികത്തപ്പെട്ടിരുന്നു. ഇതര വയലുകള്‍ നികത്തല്‍ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിെൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷിഭവെൻറ സഹകരണത്തോടെയാണ് നഗരസഭ മുന്‍കൈയെടുത്ത് ഇവിടെ കൃഷിയിറക്കിയത്. വയലുടമകളെ ബോധവത്കരിച്ചും കൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കി പിന്തുണച്ചുമാണ് 18 വര്‍ഷം തരിശിട്ടിരുന്ന പാടത്തില്‍ കൃഷിയിറക്കിയത്. കൃഷിയിറക്കിയ സമയത്ത് മഴയുടെ കുറവുണ്ടായതും വിളവ് പാകമായപ്പോള്‍ ശക്തമായ മഴ ആരംഭിച്ചതും കര്‍ഷകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ആശങ്കകളെ അസ്ഥാനത്താക്കി പാടത്ത് വിളഞ്ഞ മികച്ച വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. വിളവെടുപ്പ് താളമേളങ്ങളുടെയും കൊയ്ത്തുപാട്ടിെൻറയും അകമ്പടിയോടെയാണ് ആരംഭിച്ചത്. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷക തൊഴിലാളികളെ ആദരിച്ചു. കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ, ജി. തുളസീധരന്‍പിള്ള, മിനി കെ. രാജന്‍, ആര്‍. രാജു, എസ്. ജമീല, സി.ജെ. രാജേഷ്‌കുമാര്‍, ആര്‍. പ്രദീപ്കുമാര്‍, എസ്. പുരുഷോത്തമന്‍, സി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.