മലിനജലം ഒഴുക്കിയതിന് ഡയറി ഫാമിന് ആരോഗ്യവകുപ്പി​െൻറ നോട്ടീസ്

കാട്ടാക്കട: മാലിന്യം തുറസ്സായസ്ഥലത്തേക്ക് ഒഴുക്കിവിടുന്ന സ്ഥാപനത്തിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. കാട്ടാക്കട കിള്ളിയിൽ പ്രവർത്തിക്കുന്ന മുരള്യ ഡയറി ട്രീറ്റ്മ​െൻറ് പ്ലാൻറിനാണ് മലിനജലം 110 കെ.വി സബ്സ്‌റ്റേഷൻ വളപ്പിലെ കിണറിന് സമീപം ഒഴുക്കിയതിന് നോട്ടീസ് നൽകിയത്. കെട്ടിനിൽക്കുന്ന മലിനജലം കിണറിലേക്ക് ഊർന്നിറങ്ങി വെള്ളത്തിന് ദുർഗന്ധമുണ്ട്. മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി എടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.