ഐസ്ക്രീം യൂനിറ്റ് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നെന്ന്

വർക്കല: അയിരൂരിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം നിർമാണ യൂനിറ്റ് പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നതായി പരാതി. ഇതിനെതിരേ ഇലകമൺ ഗ്രാമപഞ്ചായത്ത്, ആരോഗ്യവിഭാഗം, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് സമീപവാസികൾ ആരോപിച്ചു. 2016 മുതൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകുന്നുണ്ട്. തുടർന്ന് പരിസ്ഥിതി മലിനീകരണ ബോർഡ് അധികൃതർ യൂനിറ്റ് ഉടമയോട് നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിട്ടും തയാറാകുന്നില്ലെന്നാണ് ആക്ഷേപം. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതുമൂലം പ്രദേശവാസികൾക്ക് ശ്വാസതടസ്സം ഉണ്ടാകുന്നതായും മലിനജലം ഒഴുക്കിവിടുന്നതിനാൽ കിണർവെള്ളം ഉപയോഗിക്കാനാവുന്നില്ലെന്നും പരാതിയുണ്ട്. യൂനിറ്റ് പ്രവർത്തിപ്പിക്കുന്നതിന് തെറ്റായവിവരങ്ങൾ രേഖയാക്കി നൽകിയാണ് ആരോഗ്യവിഭാഗത്തി​െൻറയും മലിനീകരണ നിയന്ത്രണ ബോർഡി​െൻറയും പഞ്ചായത്തി​െൻറയും അനുമതികൾ നേടിയതെന്നും ഈ രേഖകൾ പരിശോധിച്ച് അധികൃതർ നിജസ്ഥിതി മനസ്സിലാക്കി നടപടി കൈക്കൊള്ളണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.