യോഗം 18ന്

നെടുമങ്ങാട്: ജില്ലയിലെ തെങ്ങി​െൻറ ചങ്ങാതിക്കൂട്ടം പ്രവർത്തകരുടെയും മെഷീൻ ഉപയോഗിച്ച് തെങ്ങ് കയറുന്ന തൊഴിലാളികളുടെയും ഉച്ചക്ക് രണ്ടിന് നെടുമങ്ങാട് പി.ഡബ്യു.ഡി െഗസ്റ്റ് ഹൗസിൽ ചേരുമെന്ന് മെഷീനറി തെങ്ങ് കയറ്റ തൊഴിലാളി സംഘം പ്രസിഡൻറ് ഉളിയൂർ എസ്. സുരേന്ദ്രനാഥ് അറിയിച്ചു. ഫോൺ: 8113972551. കുടുംബസംഗമം നെടുമങ്ങാട്: നഗരസഭ തറട്ട വാര്‍ഡില്‍ ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കോൺഗ്രസ് കുടുംബസംഗമം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ദിരഗാന്ധിയെ പോലുള്ള രാഷ്ട്ര നേതാക്കളുടെ അഭാവമാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. കരിപ്പൂര് സതീഷ് അധ്യക്ഷത വഹിച്ചു. കല്ലയം സുകു, ആനാട് ജയൻ, എൻ. ബാജി, എസ്. അരുൺകുമാർ, ടി. അർജുനൻ, ഒ.എസ്. ഷീല, ലളിത, വൈ. ഷാബു, ബി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.