ലഹരിക്കെതിരെ കലാജാഥയുമായി പെരിങ്ങമ്മല പഞ്ചായത്ത്

പാലോട്: ലഹരിക്കടിമപ്പെടുന്ന ആദിവാസി-തോട്ടം മേഖലയിലെ ജനങ്ങളെ ബോധവത്കരിക്കാൻ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് കലാജാഥ സംഘടിപ്പിച്ചു. അമിത മദ്യപാനവും കഞ്ചാവി​െൻറ ഉപയോഗവും നിമിത്തം തകരുന്ന കുടുംബബന്ധങ്ങളുടെ നേർക്കാഴ്ചയാണ് കലാജാഥയുടെ ഇതിവൃത്തം. ആദിവാസികൾക്കിടയിൽ ആത്മഹത്യ തുടർക്കഥയായ പശ്ചാത്തലത്തിൽ എക്സൈസ്, പൊലീസ് അധികൃതരുടെ സഹകരണത്തോടെയാണ് കലാജാഥ സംഘടിപ്പിച്ചത്. മാരകരോഗങ്ങൾ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അരങ്ങിലെത്തുന്നുണ്ട്. ആദിവാസി തനതുകലാരൂപങ്ങളും നാടൻപാട്ടും കലാജാഥയെ വേറിട്ടതാക്കി. ഇതോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും നടന്നു. നാടകപ്രവർത്തകൻ ഷെരീഫ് പാങ്ങോടാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മടത്തറ പോട്ടോമാവ് ആദിവാസി സങ്കേതത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി കലാജാഥ ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മല മാർക്കറ്റ് ജങ്ഷൻ, പന്നിയോട്ടുകടവ്, വിട്ടിക്കാവ്, ഇയ്യക്കോട്, ഇലഞ്ചിയം, തെന്നൂർ, ഗാർഡ്‌ സ്റ്റേഷൻ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.