വേദനകൾ ഉള്ളിലൊതുക്കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണവർ

ബേപ്പൂർ: കപ്പലിടിച്ച് ബോട്ട് തകർന്ന അപകടത്തിൽ ഇനിയും കണ്ടെത്താനുള്ള മൂന്നു പേരുടെ ബന്ധുക്കളുടെ പ്രാർഥനകളും പ്രതീക്ഷകളുമായി കാത്തിരിപ്പു തുടരുന്നു. മൂന്നു പേരെയും തിരിച്ചുലഭിക്കുമെന്ന ശുഭപ്രതീക്ഷയോടെ വേദനകൾ ഉള്ളിലൊതുക്കി കാത്തിരിക്കുകയാണ് കുടുംബങ്ങൾ. മലയാളികളായ തിരുവനന്തപുരം പൂവാര്‍ സ്വദേശി ജോണ്‍സണ്‍ (20), പുളിക്കര സ്വദേശി പ്രിന്‍സ് (20), തമിഴ്നാട് കന്യാകുമാരി താത്തൂര്‍ സ്വദേശി രമ്യാസ് (57) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായ രമ്യാസി​െൻറ സഹോദരി ഭർത്താവ് ജോൺസണും പ്രിൻസ്, ജോൺസൺ എന്നിവരുടെ ബന്ധുക്കളായ മുത്തപ്പൻ, ക്രിസ്തടിമ എന്നിവരും പ്രതീക്ഷകളോടെ ബേപ്പൂരിലെ സ്വകാര്യ ലോഡ്ജിൽ തങ്ങുകയാണ്. വർഷങ്ങളായി ഇവർ ആറു പേരും ഒരുമിച്ചാണ് മീൻ പിടിക്കാനായി പോയിരുന്നത്. കാണാതായ രമ്യാസി​െൻറ തമിഴ്നാട് ചിന്നതുറയിലുള്ള സ​െൻറ് ജൂഡ്സ് േകാളനിയിൽ ഭാര്യ സെൽവ റാണിയും മക്കളായ രമ്യയും രാകേഷും റംസ റാണിയും പ്രാർഥനകളോടെ കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തെ പ്രിൻസി​െൻറ പരിത്തിയൂരിലുള്ള പുതുവൽ പുറയിടത്ത് വീട്ടിലും സ്ഥിതി ഇതുതന്നെയാണ്. ഒന്നര വയസ്സുള്ള മകൻ കരീസ് പ്രിൻസും മൂന്നുമാസം ഗർഭിണിയായ ഭാര്യ വിജിയും പ്രിൻസി​െൻറ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് നാളെണ്ണി കഴിയുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ പൂവാർ പള്ളംപുരയിടത്തിൽ ജോൺസ​െൻറ അമ്മ ശാന്തിയും അച്ഛൻ ജോസും സഹോദരങ്ങളായ ഗോൾഫിനും ജോഡിനും ദുഃഖം അടക്കിപ്പിടിച്ചു കാത്തിരിക്കുകയാണ്. ജീവിതത്തിനും മരണത്തിനുമിടയിലെ പന്ത്രണ്ട് മണിക്കൂറുകൾ ബേപ്പൂർ: കാറ്റും കോളും നിറഞ്ഞ കടലില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ നീന്തി കഴിച്ചുകൂട്ടിയ 12 മണിക്കൂറി​െൻറ ഒാർമകൾ ഒരു പെരുംതിര കണക്കെ നെഞ്ചിലുയർന്ന് പൊങ്ങുേമ്പാൾ, തിരിച്ചുകിട്ടിയ ജീവിതം അവിശ്വസനീയമാകുകയാണ് സേവ്യറിനും കാർത്തികിനും. കന്യാകുമാരി കളിയിക്കാവിള ചിന്നതുറൈ സേവ്യര്‍ (58), കന്യാകുമാരി മണവാളികുറിച്ചി ആറ്റുംകര കോളനി കാര്‍ത്തിക് (21) എന്നിവരാണ് ആഴക്കടലില്‍ കപ്പലിടിച്ച് മുങ്ങിയ മത്സ്യബന്ധന ബോട്ടില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അറ്റമില്ലാത്ത കടലില്‍ രക്ഷക്കായി പ്രാര്‍ഥിക്കാത്ത ദൈവങ്ങളില്ലെന്ന് അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് ബേപ്പൂര്‍ പോര്‍ട്ടിലെത്തിയ ഇരുവരും പറഞ്ഞു. മകനടക്കം ബോട്ടിലുണ്ടായിരുന്നവരെ കണ്ടെത്താനായിട്ടില്ലെന്ന വേവലാതിയിലാണ് സേവ്യര്‍ ഇപ്പോഴും. രക്ഷപ്പെട്ട ഇവര്‍ക്കൊപ്പം രണ്ടുമലയാളികളടക്കം ആറു പേരാണ് അപകടത്തിൽപെട്ട ഇമ്മാനുവൽ ബോട്ടിലുണ്ടായിരുന്നത്. അപകടം നടന്ന രണ്ടാം ദിവസം മത്സ്യബന്ധന ബോട്ടും കോസ്റ്റ്ഗാർഡും ചേർന്ന് രണ്ടു പേരെ രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ടുടമ കൂടിയായ ആേൻറാ എന്ന ആൻറണിയുടെ മൃതദേഹം മാത്രമാണ് കഴിഞ്ഞദിവസം തിരച്ചിലിനിടെ ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.