മിശ്രഭോജനത്തി​െൻറ ശതാബ്​ദി ആഘോഷം

ബാലരാമപുരം: മിശ്രഭോജനത്തി​െൻറ ശതാബ്ദി ആഘോഷ പരിപാടികൾക്ക് ബാലരാമപുരത്ത് തുടക്കമായി. ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി.വി. സുന്ദരമൂർത്തി അധ്യക്ഷത വഹിച്ചു. ഡോ.എം.എ. സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം അഡ്വ. എസ്.കെ. പ്രീജ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ആർ.എസ്. വസന്തകുമാരി, മല്ലികാ വിജയൻ, ബ്ലോക്കംഗം അഡ്വ. ഡി. സുരേഷ് കുമാർ, വി. ഗംഗാധരൻ നാടാർ, പി.കെ. തുളസീധരൻ, എസ്. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നടുക്കാട് രാമചന്ദ്രൻ സ്വാഗതവും ജനറൽ കൺവീനർ കെ. ആൽബർട്ട് നന്ദിയും പറഞ്ഞു. ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ബാലരാമപുരം, പള്ളിച്ചൽ, വിഴിഞ്ഞം, അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഗ്രന്ഥശാലാ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. കാപ്ഷൻ മിശ്രഭോജന ശതാബ്ദി ആഘോഷം ബാലരാമപുരത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.