സോളാർ റിപ്പോർട്ട്​: സർക്കാർ സ്വാഭാവികനീതി നിഷേധിക്കുന്നു ^കെ.സി. ​േജാസഫ്​

സോളാർ റിപ്പോർട്ട്: സർക്കാർ സ്വാഭാവികനീതി നിഷേധിക്കുന്നു -കെ.സി. േജാസഫ് തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് വിവരാവകാശ പ്രകാരം നൽകില്ലെന്ന മന്ത്രി ബാല​െൻറ പ്രസ്താവന സ്വാഭാവികനീതി നിഷേധിക്കാനുള്ള ഗവൺമ​െൻറി​െൻറ തന്ത്രമാണെന്ന് കെ.സി. ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി. കമീഷൻ ഒാഫ് എൻക്വയറി ആക്ട് പ്രകാരം ഉള്ള റിപ്പോർട്ടും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും ആക്ടിലെ 3(4)ാം വകുപ്പ് പ്രകാരം സഭയുടെ മേശപ്പുറത്തുവെക്കണമെന്ന ചട്ടത്തി​െൻറ ലംഘനമാണ് റിപ്പോർട്ട് ഭാഗികമായും തുടർനടപടികൾ പൂർണമായും വാർത്തസമ്മേളനത്തിൽ പ്രസിദ്ധീകരിച്ചതോടെ മുഖ്യമന്ത്രി നടത്തിക്കഴിഞ്ഞത്. അവകാശലംഘന നോട്ടീസിന് ആധാരം ഇക്കാര്യമാണ്. നിയമ സെക്രട്ടറിയെ മറികടന്ന് രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ള അഡ്വക്കറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനോടും നിയമോപദേശം വാങ്ങി നടപടികൾ സ്വീകരിച്ച ഗവൺമ​െൻറി​െൻറ നീക്കം ഇതി​െൻറ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ മറ്റൊരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.