സർക്കാർ തീരുമാനം രാഷ്​ട്രീയ പ്രതികാരം^എം.എം. ഹസന്‍

സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാരം-എം.എം. ഹസന്‍ കൊട്ടാരക്കര: സോളാര്‍ കമീഷ​െൻറ നിഗമനത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാരമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. കൊട്ടാരക്കരയില്‍ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഉപവാസപ്പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണകാലയളവിലോ എൽ.ഡി.എഫി​െൻറ സമരകാലഘട്ടത്തിലോ പറഞ്ഞുകേട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്. അന്വേഷണ റിപ്പോർട്ടിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടെന്ന് കരുതുന്നില്ല. ആരോപണങ്ങൾ ഉണ്ടെങ്കിൽ തെളിവ് ഹാജരാക്കണം. കമീഷൻ റിപ്പോർട്ട് സർക്കാർ പരസ്യപ്പെടുത്താൻ തയാറാകണം. പ്രതികാരം തീർക്കലാണ് ഇപ്പോഴത്തെ കേസെടുക്കൽ: തരംതാണ രാഷ്ട്രീയ പ്രതികാരനടപടിക്ക് സർക്കാർ വിലനൽകേണ്ടിവരുമെന്നും ഹസൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.