കൊല്ലം: കൊല്ലം തോടിെൻറ നവീകരണജോലികൾ സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികത്തിന് മുമ്പ് പൂർത്തീകരിക്കാൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. നവീകരിച്ച തോട് 2018 മേയ് അവസാനമോ ജൂൺ ആദ്യമോ തുറക്കാൻ കഴിയുംവിധം പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു. പള്ളിത്തോട്ടം മുതൽ കല്ലുപാലം വരെയുള്ള അഞ്ചാമത്തെ റീച്ചിെൻറ നവീകരണജോലികൾ 95 ശതമാനവും ഇരവിപുരം കായൽമുതൽ ഇരവിപുരം പാലം വരെ 1500 മീറ്റർ ദൈർഘ്യമുള്ള ഒന്നാമത്തെ റീച്ചിെൻറ ജോലികൾ 75 ശതമാനവും പിന്നിട്ടതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. രണ്ട് മേഖലയിലും അടുത്തമാസം 30ന് മുമ്പ് ജോലികൾ തീർക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊച്ചുപിലാമൂട് പാലം മുതൽ പള്ളിത്തോട്ടം പാലം വരെയുള്ള നാലാമത്തെ റീച്ചിെൻറ നവീകരണം 35 ശതമാനം പൂർത്തിയായി. ഇവിടെത്ത പ്രവൃത്തികൾ 2018 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാനാണ് നിർദേശം. ഇരവിപുരം പാലം മുതൽ കച്ചിക്കടവ് വരെയുള്ള റണ്ടാം റീച്ചിെൻറയും കച്ചിക്കടവ് മുതൽ ജലകേളീ കേന്ദ്രം വരെയുള്ള മൂന്നാം റീച്ചിനും ഭരണാനുമതിയായിരുന്നെങ്കിലും സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല. രണ്ടു ദിവസത്തിനുള്ളിൽ സാങ്കേതികാനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിനായി ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. അഞ്ചാമത്തെ റീച്ചിെൻറ അതിർത്തിനിർണയം നടത്തുന്നതിന് റവന്യൂ അധികൃതരെ ചുമതലപ്പെടുത്തി. കൊല്ലം തോടിെൻറ വശത്തുകൂടി തീരദേശ റോഡ് വികസിപ്പിക്കുന്നതിനാൽ കനാലിെൻറ വശത്ത് ലഭ്യമായ സ്ഥലത്തിെൻറ വിവരങ്ങൾ നൽകുന്നതിന് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി. കനാലിെൻറ വശത്ത് നടപ്പാതയൊരുക്കുന്നതിന് ടൂറിസം വകുപ്പിെൻറ ധനസഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു. നിശ്ചയിച്ച സമയത്തുതന്നെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ കൂട്ടായി പരിശ്രമിക്കണമെന്ന് എം. മുകേഷ് എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, ജില്ല കലക്ടർ ഡോ. എസ്. കാർത്തികേയൻ, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് ഡയറക്ടർ എസ്. സുരേഷ്കുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും ദുരുപയോഗിച്ചാൽ നടപടി കൊല്ലം: മത്സ്യബന്ധനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള യാനങ്ങളും ബോട്ടുകളും അനധികൃതമായി വിനോദസഞ്ചാരത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിച്ചാൽ രജിസ്േട്രഷൻ റദ്ദാക്കി ഉടമകൾക്കെതിരെ നടപടി സ്വീകരിക്കും. മത്സ്യബന്ധനയാനങ്ങളിൽ ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളും കമ്യൂണിക്കേഷൻ ഉപകരണങ്ങളും ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കണം. മത്സ്യബന്ധനയാനങ്ങളുടെ അനധികൃത ഉപയോഗം നീണ്ടകര ഫിഷറീസ് അസി. ഡയറക്ടറുടെ 9496007036, 0476-2680036 നമ്പരുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ 9447192850 എന്ന നമ്പരിലോ അറിയിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.ടി. സുരേഷ്കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.