വായുവിൽനിന്ന്​ കുടിവെള്ളം: കോർപറേഷനിൽ യന്ത്രം സ്​ഥാപിച്ചു

കൊല്ലം: വായുവിൽനിന്ന് കുടിവെള്ളം നിർമിക്കുന്ന യന്ത്രം കൊല്ലം കോർപറേഷനിൽ സ്ഥാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം യന്ത്രം സ്ഥാപിക്കുന്നത്. ചെറിയ സ്ഥലത്ത് സ്ഥാപിക്കാവുന്ന തരത്തിലാണ് യന്ത്രത്തി​െൻറ നിർമാണം. ബ്ലോവറിലൂടെ യന്ത്രത്തിലേക്ക് കടക്കുന്ന വായുവിനെ അരിപ്പയിലൂടെ കടത്തിവിട്ട് തണുപ്പിച്ച് ബാഷ്പമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഏഴ് വ്യത്യസ്ത ശുദ്ധീകരണ പ്രക്രിയകൾ പിന്നിട്ടാണ് കുടിവെള്ളം പുറത്തേക്ക് വരുന്നത്. വൈദ്യുതിയുടെ സഹായത്തോടെയാണ് പ്രവർത്തനം. വാട്ടർ മേക്കറിന് അനുബന്ധമായി ഒരു വാഷ്ബേസിനും വാട്ടർ ടാപ്പും കോർപേറഷനിൽ സ്ഥാപിച്ചിട്ടുണ്ട്്. ഇതിലൂടെയാണ് വെള്ളം ലഭിക്കുക. പ്രതിദിനം 120 ലിറ്റർ വെള്ളം ഉൽപാദിപ്പിക്കാനാകുന്ന യന്ത്രമാണിത്. പ്രവർത്തനോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി പെങ്കടുത്തു. ഗ്രീൻ ഗേറ്റ് എൻറർപ്രൈസസ് എന്ന കമ്പനിയാണ് യന്ത്രത്തി​െൻറ നിർമാതാക്കൾ. ഇവർ സൗജന്യമായാണ് യന്ത്രം കോർപറേഷന് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.