വീടുകയറി ആക്രമണം; യുവാവ് പിടിയിൽ

മലയിൻകീഴ്: വീടുകയറി ദമ്പതികളെ ആക്രമിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. പൂജപ്പുര കുന്നപ്പുഴയിൽ വാടകക്ക് താമസിക്കുന്ന ഉണ്ണി എന്ന മിഥു(20)വിനെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. വിളവൂർക്കൽ താമസിക്കുന്ന അമ്മാവ​െൻറ വീട്ടിലെത്തിയ മിഥുൻ ഇവരുടെ കുരിശുമുട്ടം ദേവീനഗറിലെ അയൽവാസിയുടെ കാറിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയും മുറ്റത്തെ ചെടികൾ നശിപ്പിക്കുകയും ചെയ്തു. കൂടാതെ തൊട്ടടുത്ത വീട്ടിലെ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച ഇയാൾ ഇവിടുത്തെ അടിവസ്ത്രങ്ങൾ മോഷ്ടിക്കാനും തുനിഞ്ഞു. തുടർന്ന് വീട്ടുകാർ പിടികൂടിയപ്പോൾ യുവതിയുടെ മാതാപിതാക്കളെ ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രം മോക്ടിക്കുന്നതിൽ കുപ്രസിദ്ധനാണ് ഇയാളെന്ന് മലയിൻകീഴ് എസ്.ഐ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.