തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ സാങ്കേതികസമിതി അവലോകനയോഗം വ്യാഴാഴ്ച മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍, സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് കമ്പനിയുടെ പ്രധാന തസ്തികകളിലേക്കുള്ള നിയമനം എന്നിവ സംബന്ധിച്ചുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചചെയ്തു. 17ന് തൈക്കാട് െഗസ്റ്റ് ഹൗസില്‍ ചേരുന്ന പ്രീബിഡ് യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി അപേക്ഷ നല്‍കാന്‍ താൽപര്യമുള്ള കമ്പനികള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ള സംശയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു. നവംബര്‍ 18-ാണ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി. ഈ സാഹചര്യത്തിലാണ് സംശയനിവാരണത്തിന് പ്രത്യേകയോഗം ചേരുന്നത്. കമ്പനി സി.ഇ.ഒ കെ. ഗോപാലകൃഷ്ണന്‍, കോർപറേഷൻ സെക്രട്ടറി എല്‍.എസ്. ദീപ, സ്മാര്‍ട്ട് സിറ്റി ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.