തിരുവനന്തപുരം: ജി.എസ്.ടിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിെൻറ ഭാഗമായി നവംബർ ഒന്നിന് രാജ്ഭവൻ മാർച്ച് നടത്തുെമന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോൺഫെഡറേഷൻ ഒാഫ് ഗവ. കോൺട്രാക്ടേഴ്സ് ആഭിമുഖ്യത്തിൽ നവംബർ ഏഴിന് ന്യൂഡൽഹിയിലെ ജി.എസ്.ടി ആസ്ഥാനത്ത് നടത്തുന്ന ധർണയുടെ മുന്നോടിയായാണ് രാജ്ഭവൻ മാർച്ച്. കരാർ ജോലികളുടെ നിർവചനം ഭേദഗതിചെയ്യുക, ചെറുകിട വ്യാപാരികൾക്കുള്ള രണ്ട് ശതമാനം കോമ്പസിഷൻ പദ്ധതി ചെറുകിട കരാറുകാർക്കും അനുവദിക്കുക, റിേട്ടണുകളുടെ കാലപരിധി വർധിപ്പിക്കുക, പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നവംബറിൽ ഗുവാഹട്ടിയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കരാർ ഏറ്റെടുക്കുന്നത് നിർത്തിവെക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജി.എസ്.ടി നിലവിൽവന്ന് നൂറുദിവസം പിന്നിട്ടിട്ടും അശാസ്ത്രീയമായ നിർദേശങ്ങൾ പിൻവലിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചതായി ഇവർ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി, മറ്റ് ഭാരവാഹികളായ അഷ്റഫ് കടവിളാകം, കെ. രഘുനാഥൻ, ആർ. വിശ്വനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.