കോവളം: കേന്ദ്ര സർക്കാറിെൻറ പര്യടൻ പർവിെൻറ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പര്യടൻ പർവിന് കോവളത്ത് തുടക്കമായി. കേന്ദ്ര സർക്കാറും സംസ്ഥാനവുമായി ചേർന്ന് ടൂറിസം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കാൻ സംഘടിപ്പിക്കുന്ന പരിപാടിയാണ് പര്യടൻ പർവ്. പദ്ധതിയുടെ ഭാഗമായി പ്രധാനനഗരങ്ങളിൽ സാംസ്കാരിക പരിപാടികൾ, വിദ്യാർഥികൾക്കുള്ള മത്സരങ്ങൾ തുടങ്ങിയവ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം കോവളത്ത് ചാമുണ്ടി തെയ്യവും മിഴാവും അരങ്ങേറി. മുപ്പത് വർഷത്തിലേറെയായി തെയ്യം അവതരിപ്പിക്കുന്ന വടകര സ്വദേശി ശിവദാസനാണ് ചാമുണ്ടി തെയ്യം അവതരിപ്പിച്ചത്. പ്രശസ്ത മിഴാവ് കലാകാരൻ കലാമണ്ഡലം വിജയും സംഘവും മിഴാവ് അവതരിപ്പിച്ചു. ഇതോടൊപ്പം വിദ്യാർഥികൾക്കായി പെയൻറിങ്, ഉപന്യാസരചന മത്സരങ്ങളും നടന്നു. 13ന് കൊല്ലത്ത് വിദ്യാർഥികൾക്കായി ഉപന്യാസരചനയും പെയിൻറിങ് മത്സരവും നടക്കും. 14ന് പത്തനംതിട്ടയിലും ഉപന്യാസരചനയും പെയിൻറിങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. 15ന് ഇടുക്കിയിലും 16ന് തൃശൂരും മലപ്പുറത്തും 17ന് പാലക്കാടും 18ന് വയനാടും 19ന് കണ്ണൂരും 20ന് കോഴിക്കോട്, 21ന് ആലപ്പുഴ, 22ന് കോട്ടയം ജില്ലകളിലും വിദ്യാർഥികൾക്കായി ഉപന്യാസരചനയും പെയിൻറിങ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 24ന് കൊച്ചിയിൽ സൈക്കിൾ റാലി, സെമിനാർ, കളരിപ്പയറ്റ്, നൃത്തം, ഉപന്യാസ രചന, പെയിൻറിങ് എന്നിവ നടത്തും 25ന് കാസർകോട് ബേക്കലിൽ യക്ഷഗാനവും പൂരക്കളിയും അരങ്ങേറും. അതത് ജില്ല ഡി.ടി.പി.സി കൾക്കാണ് നടത്തിപ്പ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.