വ്യാപാരിയുടെ വീട്ടിൽ കവർച്ച: 20 പവനും അമ്പതിനായിരം രൂപയും കവർന്നു

കഴക്കൂട്ടം: വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 20 പവനും അമ്പതിനായിരം രൂപയും കവർന്നു. വ്യാപാരി വ്യവസായി സമിതി യൂനിറ്റ് സെക്രട്ടറിയും കഴക്കൂട്ടം ഗിഫ്റ്റ് വേൾഡ് ഷോപ്പുടമയുമായ അഹമ്മദ് ഷാജി വാടകക്ക് താമസിച്ച സ​െൻറ് ആൻറണീസ് സ്കൂളിനടുത്തെ ഫ്ലാറ്റിലാണ് കവർച്ച. അയൽവീട്ടിലെ പിക്കാസ് തട്ടിയെടുത്ത മോഷ്ടാവ് അതുപയോഗിച്ചാണ് വീടി​െൻറ പിന്നിലെ കതക് കുത്തിത്തുറന്ന് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും വാച്ചുകളും വെള്ളിയാഭരണങ്ങളുമാണ് കവർന്നത്. ഇതുകൂടാതെ തൊട്ടടുത്ത് രണ്ടുമുറികളും തുറന്ന് അലമാരയിലെ തുണിത്തരങ്ങൾ വലിച്ചുവാരി വിതറിയ നിലയിലായിരുന്നു. അഹമ്മദ് ഷാജിയും കുടുംബവും ശനിയാഴ്ച ഹൈദരാബാദിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാത്രി മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ഇതിനിടക്കുള്ള ദിവസത്തിലായിരിക്കും മോഷണം നടന്നതെന്ന് കരുതുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് തെളിവുകൾ ശേഖരിച്ചു. നായ് മണംപിടിച്ച് വീടി​െൻറ സമീപത്തെ ഇടവഴിയിലൂടെ കാൽകിലോമീറ്ററോളം ഓടിയാണ് നിന്നത്. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ശനിയാഴ്ച ലാപ്പ്ടോപ്പുമായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി കുടുംബവിവരങ്ങൾ ശേഖരിക്കാൻ ഒരാൾ മേഖലയിൽ എത്തിയിരുന്നതായി പറയപ്പെടുന്നു. ഇയാളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.