പാഠപുസ്​തകത്തിലെ അപാകതകൾ; വിദ്യാഭ്യാസമന്ത്രി രാജിവെക്കണം ^എം.എസ്​.എഫ്

പാഠപുസ്തകത്തിലെ അപാകതകൾ; വിദ്യാഭ്യാസമന്ത്രി രാജിവെക്കണം -എം.എസ്.എഫ് തിരുവനന്തപുരം: പാഠപുസ്തകത്തിൽ വരെ അപാകത ഉണ്ടാക്കി വിദ്യാർഥികളുടെ ഭാവി ഇല്ലായ്മ ചെയ്യുന്ന വിദ്യാഭ്യാസമന്ത്രി രാജി വെക്കണമെന്ന് എം.എസ്.എഫ്. പാഠപുസ്തക വിതരണം പൂർത്തിയാക്കുക, അപാകതകൾ നിറഞ്ഞ പാഠപുസ്തകം പിൻവലിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. നെടുമങ്ങാട് എ.ഇ.ഒ ഓഫിസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധമാർച്ച് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് ഷഫീക്ക് വഴിമുക്ക് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ എം.എ. സലീം, കോണണംകോട് നാസർ, അൻസാരി കൊച്ചുവിള, എ.പി മിസ്വർ, ഫൈസ് പൂവച്ചൽ എന്നിവർ സംസാരിച്ചു. എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ഹാമീം മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ല നേതാക്കളായ അൻസർ പെരുമാതുറ, ഫൈസൽ ചുള്ളിനാട്, മുഹമ്മദ് സുഹൈൽ എന്നിവർ പങ്കെടുത്തു. നൗഫൽ കുളപ്പട നന്ദി പറഞ്ഞു. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. കണിയാപുരത്ത് നടന്ന പ്രതിഷേധ മാർച്ച് മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർജി അഹമ്മദ് ഉദ്ഘാടനം ചെയ്തു. മുനീർ കൂരവിള മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി നവാസ് മാടൻവിള അധ്യക്ഷത വഹിച്ചു. റാഫി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.