പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ മാക്കുളം പാലത്തിെൻറ നിർമാണോദ്ഘാടനം കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ശശികല അധ്യക്ഷത വഹിച്ചു. പത്തനാപുരം പള്ളിമുക്കില്‍നിന്ന് കമുകുംചേരി എലിക്കാട്ടൂര്‍ വഴി പുനലൂരിലെത്താനുള്ള പാതയിലാണ് പാലം. രാജഭരണകാലത്ത് നിര്‍മിച്ച ജീര്‍ണാവസ്ഥയിലുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മിക്കുന്നത്. പുനലൂര്‍--മൂവാറ്റുപുഴ പാതയില്‍ ഗതാഗതതടസ്സമുണ്ടായാല്‍ സമാന്തരപാതയായി ഉപയോഗിക്കേണ്ട പാതയുടെ വികസനത്തിന് പ്രധാനതടസ്സം നിലവിലെ പാലത്തിെൻറ േശാച്യാവസ്സ്ഥയായിരുന്നു. യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം എസ്. വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീഷ്, മഞ്ചു ഡി. നായര്‍, സുനിത രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.