കുളത്തൂപ്പുഴ: നടപ്പാതക്ക് കുറുകെ വനംവകുപ്പ് കിടങ്ങ് കുഴിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. അതേസമയം വനംവകുപ്പ് ഭൂമിയുടെ അതിർത്തി നിർണയിച്ച് ജണ്ട സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. കുളത്തൂപ്പുഴ ചന്ദനക്കാവ് ബി.എം.ജി സ്കൂളിന് പിറകിലുള്ള കോളനി പ്രദേശത്ത് താമസിക്കുന്നവരാണ് വനംവകുപ്പ് നടപടിയിൽ പ്രതിഷേധമുയർത്തിയത്. പച്ചയിൽക്കട- സാംനഗർ റോഡ് നിർമാണത്തിന് ഉയരത്തിലുള്ള കുന്നിടിച്ചുതാഴ്ത്തി മധ്യത്തിലൂടെ പാതനിർമിച്ചപ്പോൾ ഇവരുടെ വഴിയെ ബാധിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. തുടർന്ന് വഴിയിലുണ്ടായിരുന്ന മണ്ണ് എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കംചെയ്തു. എന്നാൽ വകുപ്പിെൻറ അനുമതിയില്ലാതെ സംരക്ഷിത വനഭൂമിയിൽ കൂടി വഴി നിർമിെച്ചന്നാരോപിച്ച് മണ്ണ് മാന്തി യന്ത്രവും ജീവനക്കാരനെയും പിടികൂടി വനംവകുപ്പ് കേസെടുത്തു. ഇതിനുപിന്നാലെയാണ് വനപാലകർ കിടങ്ങ് കുഴിച്ചത്. തുടർന്നാണ് നാട്ടുകാർ സംഘടിച്ച് തങ്ങളുടെ യാത്രാമാർഗം അടക്കുന്നതിനെതിരെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.