തിരുവനന്തപുരം: സ്പെഷൽ റൂൾസിന് അംഗീകാരംനൽകി കെ.എ.എസ് രൂപവത്കരണ നീക്കവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റ് ജീവനക്കാർ പണിമുടക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു. കേരളത്തിെൻറ ഭരണ പ്രക്രിയയിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന കെ.എ.എസ് രൂപവത്കരണനീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ആക്ഷൻ കൗൺസിൽ നേതാക്കളായ ജെ. ബെൻസി, ടി. ശ്രീകുമാർ, എസ്. ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു. വ്യാഴാഴ്ചത്തെ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ നൂറുക്കണക്കിന് ജീവനക്കാർ ബുധനാഴ്ച സെക്രേട്ടറിയറ്റിൽ പ്രചാരണപ്രവർത്തനങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.